ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു. എന്നാല്‍, ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പിതാവ് അശോകനോടാണ് നിര്‍ദേശിച്ചത് എന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. നവംബര്‍ 27നാണ് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കേണ്ടത്. എന്നാല്‍ ഷെഫിന്‍ ജഹാന്റെ ആവശ്യത്തില്‍ കമ്മീഷന് നടപടിയെടുക്കാനാകില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ വ്യക്തമാക്കിയത്. ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത് പിതാവ് അശോകനോടാണെന്നും, അക്കാര്യം തീരുമാനിക്കേണ്ടത് അശോകനാണെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. ഹാദിയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹാദിയയെ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഹാദിയയോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയണമെന്ന് പറഞ്ഞാണ് പിതാവ് അശോകനോട് സുപ്രീംകോടതി ഇക്കാര്യം നിര്‍ദേശിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.